ഇന്ന് എഫ് സി ഗോവയുടെ ഹോമിൽ നിന്ന് മൂന്ന് പോയന്റുമായി തിരിച്ചുവരാൻ കഴിയുമെന്ന് വിശ്വാസമുണ്ട് എന്ന് മുംബൈ സിറ്റി പരിശീലകൻ ജോർഗെ കോസ്റ്റ. കഴിഞ്ഞ മത്സരത്തിൽ പൂനെയെ തോൽപ്പിച്ചത് ടീമിന് അത്യാവശ്യമായിരുന്ന ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇന്നത്തെ എതിരാളികളായ ഗോവയെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ മുംബൈ ഇന്ന് കണക്കുകൂട്ടിയ ടാക്ടിക്സുകൾ നടന്നാൽ മൂന്ന് പോയന്റുമായി ഗോവയിൽ നിന്ന് തിരിച്ചുവരും. കോസ്റ്റ പറയുന്നു.
ഇന്ന് 4-3 എന്ന സ്കോറിന് വിജയിച്ചാൽ താൻ സന്തോഷവാനായിരിക്കില്ല എന്നും കോസ്റ്റ പറഞ്ഞു. ടീം ഗോളുകൾ വഴങ്ങാതെ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പ്രതിരോധത്തിലെ അടിത്തറയും അച്ചടക്കവുമാണ് ടീമിന്റെ പ്രധാന ഘടകം എന്നും കോസ്റ്റ പറഞ്ഞു.