“സഹിച്ചത് മതി, മാറ്റങ്ങൾ വരുത്താൻ എല്ലാവരും മുന്നിൽ വരണം” – ജോർദാൻ

Newsroom

അമേരികയിലെ വംശീയമായ പീഡനങ്ങൾക്ക് അറുതിയുണ്ടാകണം എന്ന് ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാൻ. ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതത്തിൽ ആണ് ജോർദാൻ തന്റെ പ്രതിഷേധം അറിയിച്ചത്. വംശീയതയുടെ പേരിൽ കറുത്ത വർഗക്കാരും ലോകവും സഹിക്കുന്നതിന് പരിതിയില്ലെ എന്നും ഈ വംശീയതയ്ക്ക് അവസാനം ഉണ്ടാക്കണം എന്നും ജോർദാൻ പറഞ്ഞു.

ജോർജ് ഫ്ലോയിഡിനെ പോലീസ് ഉദ്യോഗസ്ഥൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് അമേരിക്കയിൽ ഒട്ടാകെ ഉയരുന്നത്. ഇത്തരം കാര്യങ്ങളിൽ മാറ്റം വരണം എങ്കിൽ കായിക രംഗത്ത് ഉള്ളവർ ഒക്കെ മുന്നോട്ട് വരണം എന്നും മാറ്റം അത്യാവശ്യമാണെന്നും ജോർദാൻ പറഞ്ഞു. സൂപ്പർ സ്റ്റാറായി നിൽക്കുന്ന സമയത്ത് ജോർദാൻ കറുത്ത വർഗക്കാർക്ക് വേണ്ടി സംസാരിക്കാത്തതിന് വലിയ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആ ജോർദാൻ ആണ് ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.