ജോർദാനിൽ ആദ്യ പകുതി കഴിയുമ്പോൾ ഇന്ത്യ ഒരു ഗോളിന് പിറകിൽ. ജോർദാന്റെ ഗോൾകീപ്പർ നേടിയ ഗോളാണ് കളി ജോർദാന് അനുകൂലമാക്കിയത്. ഒരു അബദ്ധത്തിന്റെ ഫലമായാണ് ഇന്ത്യ ഗോൾ വഴങ്ങിയത്. കളിയുടെ 25ആം മിനുട്ടിൽ ജോർദാൻ ഗോൾകീപ്പർ എടുത്ത കിക്ക് ഇന്ത്യ ഗോളിന് നേരെ ആയിരുന്നു. പൊസിഷൻ തെറ്റി നിന്ന ഇന്ത്യൻ കീപ്പർ ഗുർപ്രീത് സന്ധുവിന് ആ പന്തിന്റെ ബൗൺസ് അളക്കാനായില്ല.
ഗുർപ്രീതിനെ മറികടന്ന നേരെ പന്ത് വലയിൽ. ഒരു ഗോൾകീപ്പർ ഗോൾ നേടുക എന്നത് വളരെ അപൂർവ്വമായി മാത്രം ഫുട്ബോൾ ലോകത്ത് നടക്കുന്നതാണ്. ജോർദാൻ കീപ്പർ ഷാഫിയുടെ കരിയറിലെ രണ്ടാം ഗോളാണിത്. മുമ്പ് അൽ വെഹ്ദാത്തിന് വേണ്ടി കളിക്കുമ്പോഴും ഷാഫി ഗോൾ നേടിയിട്ടുണ്ട്. ആ ഗോൾ വഴങ്ങുന്നതിന് മുമ്പ് ജോർദാന് ലഭിച്ച പെനാൾട്ടി ഗുർപ്രീത് സേവ് ചെയ്ത് ഇന്ത്യയുടെ രക്ഷകനായിരുന്നു. ആ ഗുർപ്രീത് തന്നെയാണ് അവസാനം ഈ അബദ്ധം കാണിച്ചതും.
https://twitter.com/IndianFootball/status/1063851613687697408?s=19
ജോർദാനിൽ വൈകി എത്തിയതിനാൽ പ്രധാന താരങ്ങൾ ഒന്നും ആദ്യ ഇലവനിൽ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.