ജോഫ്രയുടെ അരങ്ങേറ്റം, ഇംഗ്ലണ്ടിന് ആഷസില്‍ ഏറെ സാധ്യതയെന്ന് ജോ റൂട്ട്

Sports Correspondent

ജോഫ്രയുടെ ടെസ്റ്റ് അരങ്ങേറ്റത്തിലെ പ്രകടനത്തെ വാനോളം പുകഴ്ത്തി ജോഫ്ര ആര്‍ച്ചര്‍. ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിയ്ക്ക് ശേഷം മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റില്‍ നടത്തിയത്. ജോഫ്ര ആര്‍ച്ചറുടെ മിന്നും വേഗതയുമായി പൊരുത്തപ്പെടുവാന്‍ ഓസീസ് ബാറ്റ്സ്മാന്മാര്‍ പലപ്പോഴും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിലെ ഇരു ഇന്നിംഗ്സുകളിലായി അഞ്ച് വിക്കറ്റ് നേടിയ ജോഫ്ര സൃഷ്ടിച്ച പ്രഭാവം അതിലും വളരെ വലുതായിരുന്നു.

44 ഓവറുകളാണ് ജോഫ്ര ആര്‍ച്ചര്‍ ലോര്‍ഡ്സില്‍ എറിഞ്ഞത്. താരം വന്ന് വലിയ പ്രഭാവമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ജോ റൂട്ട് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ ബൗളിംഗ് അറ്റാക്ക് ഇപ്പോള്‍ വെറ നിലയില്‍ എത്തിയെന്നും ഓസ്ട്രേലിയയെ ഭയചകിതരാക്കുവാന്‍ ഇപ്പോള്‍ ജോഫ്രയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ജോ റൂട്ട് പറഞ്ഞു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇത്തരം പ്രഭാവം ഒരു താരം സൃഷ്ടിക്കുന്നത് കാണുന്നത് തന്നെ നല്ല രസകരമായ കാര്യമാണെന്നും ജോ റൂട്ട് പറഞ്ഞു.

സ്വതസിദ്ധമായ പേസ് ഉള്ള താരം ഏത് പിച്ചിലും അപകടകാരിയാക്കുന്നു എന്നാണ് ജോ റൂട്ട് അഭിപ്രായപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളിലും ജോഫ്രയുടെ സാന്നിദ്ധ്യ ഉണ്ടാകും എന്നത് ഈ മത്സരങ്ങളെ ആവേശകരമാക്കുന്നുവെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.