വനിതാ ടി20 ചലഞ്ച്; ജിയോ മുഖ്യ സ്പോൺസർ

Staff Reporter

വനിതകളുടെ ടി20 ചലഞ്ചിന്റെ മുഖ്യ സ്പോൺസറായി പ്രമുഖ ടെലിഫോൺ കമ്പനിയായ ജിയോ. ജിയോ വനിത ടി20 ചലഞ്ചിന്റെ സ്പോൺസറായ വിവരം ബി.സി.സി.ഐ തന്നെയാണ് അറിയിച്ചത്. ഇത് ആദ്യമായാണ് വനിതാ ടി20 ചലഞ്ച് ടൂർണമെന്റിന് ബി.സി.സി.ഐക്ക് ഒരു സ്‌പോൺസറെ ലഭിക്കുന്നത്.

നവംബർ 4 മുതൽ നവംബർ 9 വരെയാണ് വനിതാ ടി20 ചലഞ്ച്. ടൂർണമെന്റിന്റെ മൂന്നാമത്തെ എഡിഷൻ ആണ് ഇത്. 6 ദിവസത്തെ ടൂർണമെന്റിൽ മൂന്ന് ടീമുകളാണ് മത്സരത്തിക്കുന്നത്. വെലോസിറ്റി, ട്രയൽബ്ലേസേർസ്, സൂപ്പർ നോവാസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. നവംബർ 9ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുക ടൂർണമെന്റിന് വേണ്ടി 30 ഇന്ത്യൻ വനിതാ താരങ്ങൾ കഴിഞ്ഞ മാസം തന്നെ യു.എ.ഇയിലെത്തിയിരുന്നു.