സ്ത്രീവിരുദ്ധ പരാമർശം, ജിങ്കന് താക്കീത് മാത്രം!! ഇനി ആവർത്തിച്ചാൽ നടപടി എന്ന് എ ഐ എഫ് എഫ്

Newsroom

Sandesh
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ എടികെ മോഹൻ ബഗാൻ 2-2ന് സമനില വഴങ്ങിയതിന് പിന്നാലെ സെക്‌സിസ്റ്റ് പരാമർശം നടത്തിയ ജിങ്കൻ താക്കീത് മാത്രം. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വ്യാഴാഴ്ച സ്റ്റാർ ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കന് താക്കീത് നൽകി. എഐഎഫ്‌എഫ് അച്ചടക്ക സമിതി ഈ വിഷയം പരിശോധിച്ച് ശക്തമായ താക്കീത് നൽകിയതായി ഐഎസ്‌എൽ ഒരു പ്രസ്താവനയിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ താരം ക്ഷമാപണം നടത്തിയ കാര്യം AIFF ബോഡി കണക്കിലെടുത്തിട്ടുണ്ട്. ഇനി ആവർത്തിച്ചാൽ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും കമ്മിറ്റി അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ 2-2ന് സമനില വഴങ്ങിയതിന് പിന്നാലെ ആയിരുന്നു എടികെ മോഹൻ ബഗാൻ വൈസ് ക്യാപ്റ്റൻ വിവാദ പരാമർശം നടത്തിയത്. സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ജിംഗൻ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു.