വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സ് നേടി കേരളം. ഇന്ന് ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ജിന്‍സി ജോര്‍ജ്ജ്, മിന്നു മണി എന്നിവര്‍ നേടിയ അര്‍ദ്ധ ശതകങ്ങള്‍ ആണ് കേരളത്തെ ഈ സ്കോറിലേക്ക് നയിച്ചത്. 5 വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

ജിന്‍സി ജോര്‍ജ്ജ് പുറത്താകാതെ 107 റണ്‍സും മിന്നു മണി 56 റണ്‍സും നേടുകയായിരുന്നു. 143 പന്തുകള്‍ നേരിട്ട ജിന്‍സി 13 ബൗണ്ടറി നേടി.