“ഫുട്ബോൾ പലപ്പോഴും ക്രൂരരമാണ്, ഈ ടീമിനെ കുറിച്ച് അഭിമാനം മാത്രം” – ജിങ്കൻ

Newsroom

ഇന്ന് ഇന്ത്യക്കേറ്റ ഞെട്ടിക്കുന്ന തോൽവിയിലെ നിരാശ പങ്കു വെച്ച് ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ. ഇന്ന് ബഹ്റൈന് എതിരായ മത്സരത്തിൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി ആണ് ഇന്ത്യക്ക് പരാജയം നൽകിയത്. ഈ തോൽവി വലിയ സങ്കടം തന്നെ തരുന്നു എന്ന് ജിങ്കൻ പറഞ്ഞു. ഫുട്ബോൾ ഒരു ദയയും ഇല്ലാത്ത ഗെയിം ആണ് പലപ്പോഴും എന്ന് ജിങ്കൻ അഭിപ്രായപ്പെട്ടു.

ആരും ഇന്ത്യ ഏഷ്യാ കപ്പിൽ ഇത്ര നല്ല പ്രകടനം കാഴ്ചവെക്കും എന്ന് പ്രവചിച്ചതല്ല. എന്നിട്ടും നല്ല പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യക്കായി. ഇന്ത്യ ഈ ലെവലിൽ കളിക്കാൻ ഉള്ള ടീമായി എന്ന് കാണിക്കാനും തങ്ങൾക്ക് ആയി എന്ന് ജിങ്കൻ പറഞ്ഞു. ഇന്ന് യോദ്ധാക്കളെ പോലെയാണ് ടീം മുഴുവൻ കളിച്ചത്. ഈ പരാജയം ഉൾകൊള്ളാൻ ആകുന്നില്ല. ജിങ്കൻ പറഞ്ഞു.

എങ്കിലും ഇവിടെ നിന്ന് മുന്നോട്ടേക്ക് മാത്രമെ ഫുട്ബോളിന് പോകാൻ കഴിയു എന്നും ഈ താരങ്ങളെ ഓർത്ത് അഭിമാനം ഉണ്ട് എന്നും ജിങ്കൻ പറഞ്ഞു.