ജീസുസ് ആഴ്സണലിന്റെ താരം, 2027വരെയുള്ള കരാർ ഒപ്പുവെച്ചു

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസിനെ ആഴ്സണൽ സ്വന്തമാക്കി. 45 മില്യൺ യൂറോ നൽകിയാണ് ജീസുസിനെ ആഴ്സണൽ സ്വന്തമാക്കിയത്. ജീസുസും ആഴ്സണലും തമ്മിൽ വേതന കാര്യം കൂടെ ധാരണ ആയതോടെ ആണ് ട്രാൻസ്ഫർ പൂർത്തിയായത്‌. 2027വരെയുള്ള കരാർ ജീസുസ് ആഴ്സണലിൽ ഒപ്പുവെച്ചു.

ഈ വരുന്ന സീസണിലേക്ക് ആഴ്സണൽ തങ്ങളുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റായി തീരുമാനിച്ചിരുന്നത് ജീസുസിനെ ആയിരുന്നു. ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചത് മുതൽ ജീസുസ് ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ജീസുസ് 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 150ൽ അധികം മത്സരങ്ങൾ താരം സിറ്റിക്ക് ഒപ്പം കളിച്ചിട്ടുണ്ട്‌.