പുതിയ ഇന്ത്യൻ ടീം കോച്ചിന് ഉടൻ പ്രഖ്യാപിക്കും എന്ന് ജയ് ഷാ

Newsroom

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആരാണെന്ന് ഉടൻ തീരുമാനിക്കും എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ഒരു പുതിയ പരിശീലകനെ ടീമിന് ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഗൗതം ഗംഭീർ, ഡബ്ല്യുവി രാമൻ എന്നിവരാണ് കോച്ചാവാൻ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇന്ത്യയുടെ പരിശീലകൻ ആയിരുന്ന ദ്രാവിഡ് ഈ ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞിരുന്നു.

Picsart 24 05 21 00 47 00 567

ഇന്ത്യ ശ്രീലങ്ക പരമ്പരയ്ക്ക് പോകുമ്പോൾ ആകും പുതിയ കോച്ച് ചുമതലയേൽക്കുക. അതിനുമുമ്പ് നടക്കുന്ന സിംബാബ്‌വെ പരമ്പരയിൽ ലക്ഷ്മൺ ആകും ഇന്ത്യയുടെ കോച്ച്.

“സിഎസി അഭിമുഖം നടത്തി രണ്ട് പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്, അവർ തീരുമാനിക്കുന്നത് എന്താണോ ഞങ്ങൾ അതിലൂടെ മുന്നോട്ടു പോകും. ശ്രീലങ്കൻ പരമ്പരയിൽ പുതിയ പരിശീലകൻ എത്തും.” ജയ് ഷാ പറഞ്ഞു.