ജയ് ഷായെ രൂക്ഷമായി വിമർശിച്ച് അഫ്രീദി, ഇന്ത്യൻ ക്രിക്കറ്റിലെ ഭരണം ശരിയല്ല എന്നും പാകിസ്താൻ താരം

Newsroom

ബി സി സി ഐ സെക്രട്ടറി ജയ് ഷാക്ക് എതിരെ മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി. പാകിസ്താനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ല എന്നും നിഷ്പക്ഷ വേദി വേണം എന്നും ജയ് ഷാ ഇന്നലെ പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് പാകിസ്താൻ താരം രംഗത്ത് വന്നിരിക്കുന്നത്.

Picsart 22 10 19 11 32 33 313

അവസാന 12 മാസമായി രണ്ട് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ്. എല്ലാം നല്ലതായി വരുമ്പോൾ ബി സി സി ഐ സെക്രട്ടറിക്ക് ഇത്തരം ഒരു പ്രസ്താവന ഇറക്കേണ്ട കാര്യം എന്താണ് എന്ന് അഫ്രീദി ചോദിക്കുന്നു‌. അതും ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടു മുമ്പ് ഇങ്ങനെ ഒരു പ്രസ്താവന എ‌ന്തിനായിരുന്നു എന്ന് അഫ്രീദി ട്വിറ്റർ വഴി ചോദിച്ചു. ഇത് ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിലെ പരിചയമ്പത്ത് ഇല്ലായ്മ ആണ് കാണിക്കുന്നത് എന്നും അഫ്രീദി പറഞ്ഞു.

നേരത്തെ ഇന്ത്യ ഏഷ്യ കപ്പിനായി പാകിസ്താനിൽ വന്നില്ല എങ്കിൽ ലോകകപ്പിനായി പാകിസ്താൻ ഇന്ത്യയിലേക്കും വരില്ല എന്ന് മുൻ പാകിസ്താൻ ഓപ്പണർ സയീദ് അൻവർ പറഞ്ഞിരുന്നു. ലോകകപ്പിൽ നിന്ന് പിന്മാറും എന്ന് റമീസ് രാജയുടെയും പ്രസ്താവന ഉണ്ടായിരുന്നു.