ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകും. ബോർഡർ -ഗവാസ്‌കർ ട്രോഫിയ്‌ക്കിടെ നടുവിനേറ്റ പരിക്കിനെത്തുടർന്ന് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഐപിഎൽ 2025-ൻ്റെ ആദ്യ രണ്ടാഴ്ച്ചകൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ശേഷം കളിച്ചിട്ടില്ലാത്ത ബുംറയ്ക്ക് ചാമ്പ്യൻസ് ട്രോഫിയും നഷ്ടമായിരുന്നു.

നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) പുനരധിവാസത്തിന് വിധേയനാവുകയാണ് അദ്ദേഹം. ബുമ്ര എന്ന് മടങ്ങിവരവും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിൻ്റെ അഭാവം അദ്ദേഹത്തിൻ്റെ ഐപിഎൽ ഫ്രാഞ്ചൈസി ആയ മുംബൈ ഇന്ത്യൻസിന് കാര്യമായ തിരിച്ചടിയായേക്കാം. ഇനി രണ്ട് ആഴ്ച മാത്രമെ ഐ പി എൽ ആരംഭിക്കാൻ ഉള്ളൂ.