ബുംറയ്ക്ക് ടെസ്റ്റ് അരങ്ങേറ്റം, ടെസ്റ്റ് ക്യാപ് നല്‍കിയത് വിരാട് കോഹ്‍ലി

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജസ്പ്രീത് ബുംറ. ആദ്യമായി ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ച ബുംറ ഇന്ന് കേപ് ടൗണില്‍ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ തന്റെ അരങ്ങേറ്റം നടത്തും. വിരാട് കോഹ്‍ലി ആണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് ബുംറയ്ക്ക് നല്‍കിയത്.

ഇന്നലെ ഐപിഎല്‍ നിലനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ ഒരു താരമാണ് ജസ്പ്രീത് ബുംറ. ഇന്ത്യയുടെ ഏകദിന ടി20 ടീമുകളിലെ നിറഞ്ഞ സാന്നിധ്യമാണെങ്കിലും ഇന്ത്യയ്ക്കായി ടെസ്റ്റ് കുപ്പായം അണിയാന്‍ ബുംറയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial