അസാധ്യമെന്ന് തോന്നാം, പക്ഷെ ഡേവിഡ് ജെയിംസിന് ഇപ്പോഴും പ്രതീക്ഷ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപനങ്ങൾ ആരാധകരുടെ മനസ്സിൽ വരെ ഉണ്ടാകുമോ എന്ന് സംശയമാണ്. കണക്കിൽ മാത്രമാണ് ഇപ്പോൾ പ്ലേ ഓഫ് കേരളത്തിന് സാധ്യം. എന്നാൽ പരിശീലകൻ ഡേവിഡ് ജെയിംസ് ആ കണക്കുകളെ വിശ്വസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ അവസാനിച്ചില്ല എന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ഇന്ന് നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടാൻ ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

കണക്കുകളിൽ ഇപ്പോഴും പ്ലേ ഓഫ് സാധ്യമാണ്. 30 പോയന്റിൽ സീസൺ അവസാനിക്കുമ്പോഴേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ആകും. ആ 30 പോയന്റ് മതിയാകും പ്ലേ ഓഫിന് എന്നാണ് തന്റെ വിശ്വാസം ജെയിംസ് പറഞ്ഞു. അതിനായി കേരള ബ്ലാസ്റ്റേഴ്സ് ഇനി എല്ലാ മത്സരവും വിജയിക്കണം എന്നും അദ്ദേഹം പറഞ്ഞു.

മുംബൈക്കെതിരെ ജയിക്കാൻ തങ്ങൾക്ക് ആവും
കേരളത്തിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ നിർഭാഗ്യം കൊണ്ട് മാത്രമാണ് മുംബൈയെ തോൽപ്പിക്കാൻ കഴിയാതിരുന്നത് എന്നും ജെയിംസ് പറഞ്ഞു. കേരളം ഇത്രം മത്സരങ്ങൾ ജയമില്ലാതെ നിൽക്കേണ്ട ടീമല്ല എന്നും പരിശീലകൻ പറഞ്ഞു.