റയൽ ആവശ്യപ്പെടുന്ന തുക നൽകാൻ നാപോളി തയ്യാറല്ല, ഹാമസ് റോഡ്രിഗസ് അത്ലറ്റിക്കോ മാഡ്രിഡിൽ എത്താൻ സാധ്യത

Newsroom

റയൽ മാഡ്രിഡിന്റെ കൊളംബിയൻ താരം ഹാമസ് റോഡ്രിഗസിന്റെ ട്രാൻസ്ഫ്ർ നീക്കം ഇഴയുന്നത് താരത്തെ രോഷാകുലനാക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബായ നാപോളിയി ഒരു മാസത്തോളമായി ഹാമസിനു വേണ്ടി ട്രാൻസ്ഫർ ചർച്ചകൾ നടത്തുന്നുണ്ട് എങ്കിലും ചർച്ചകൾ എവിടെയും എത്താത്തത് ആണ് താരത്തിന്റെ മനം മടുപ്പിക്കുന്നത്.

ഏകദേശം 40 മില്യണോളം ഹാമസിനു വേണ്ടി റയൽ മാഡ്രിഡ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആ തുക നൽകാൻ നാപോളി തയ്യാറാകുന്നില്ല. ഈ ട്രാൻസ്ഫർ ഒരുപാട് നീണ്ടുപോകാനാണ് സാധ്യത എന്ന് നാപോളി പരിശീലകൻ ആഞ്ചലോട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്രാൻസ്ഫർ വൈകുന്നതോടെ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായി ഹാമസ് റോഡ്രിഗസ് ചർച്ചകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. എന്നാൽ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിന് ജെയിംസിനെ വിൽക്കാൻ റയൽ മാഡ്രിഡ് തയ്യാറാകുമോ എന്നത് സംശയമാണ്.