ഐപിഎലില്‍ സൺറൈസേഴ്സ് ടീമിലേക്ക് എത്തി ജാക്ക് എഡ്വേര്‍ഡ്സും ശിവം മാവിയും. ഇന്ന് അബുദാബിയിൽ നടന്ന മിനി ലേലത്തിൽ അടിസ്ഥാന വില 50 ലക്ഷമുണ്ടായിരുന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ 3 കോടി രൂപ വില നൽകിയാണ് സൺറൈസേഴ്സ് ടീമിലെത്തിച്ചത്. ചെന്നൈയും ഗുജറാത്തും താരത്തിനായി രംഗത്തെത്തിയെങ്കിലും ഒടുവിൽ സൺറൈസേഴ്സ് ആണ് വിജയം കണ്ടത്.
അടിസ്ഥാന വില 75 ലക്ഷം രൂപയുണ്ടായിരുന്ന ശിവം മാവിയെ സൺറൈസേഴ്സ് ടീമിലേക്ക് എത്തിച്ചു. 2024ൽ ലക്നൗ നിരയിലായിരുന്ന താരം 2025ൽ കളിച്ചില്ല.









