എ എഫ് സി അവരുടെ നിലവിലെ 4 എന്ന വിദേശ താരങ്ങളുടെ നിയമം മാറ്റി 5+1 എന്നാക്കുകയാണ് എങ്കിലും ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കൂടില്ല. അടുത്ത സീസണിലും ഇപ്പോഴുള്ള ആദ്യ ഇലവനിൽ നാലു വിദേശ താരങ്ങൾ മാത്രമെന്ന നിയമം ഐ എസ് എൽ തുടരും. അടുത്ത സീസണു ശേഷം എ എഫ് സി പറയുന്നത് പോലെ വിദേശ താരങ്ങളെ കൂട്ടിയേക്കും.
4 വിദേശ താരങ്ങൾക്ക് പകരം 6 വിദേശ താരങ്ങളെ വരെ ഇനി എ എഫ് സി ടൂർണമെന്റുകളിൽ കളിപ്പിക്കാം എന്ന് എ എഫ് സി തീരുമാനിച്ചിരുന്നു. മുമ്പ് എ എഫ് സി ടൂർണമെന്റുകൾക്ക് വേണ്ടി ആയിരുന്നു ഇന്ത്യ ഐ എസ് എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറച്ചത്. ഇപ്പോൾ ആറ് താരങ്ങളെ സൈൻ ചെയ്യാമെങ്കിലും നാലു താരങ്ങളെ മാത്രമെ ഐ എസ് എല്ലിൽ കളിപ്പിക്കാൻ ആവുകയുള്ളൂ. വിദേശ താരങ്ങൾ കൂടില്ല എന്നത് യുവ ഇന്ത്യൻ താരങ്ങൾക്ക് അവസരം കൂടുതൽ ലഭിക്കാൻ കാരണമാകും.