ഐ എസ് എൽ ക്ലബുകൾ വൻ പ്രതിസന്ധിയിൽ, പൂനെയ്ക്ക് 150 കോടിയോളം നഷ്ടം

- Advertisement -

ഐ എസ് എൽ ക്ലബുകൾ വൻ നഷ്ടത്തിലാണ് ഓടുന്നത് എന്ന് റിപ്പോർട്ട്. ഐ എസ് എൽ ക്ലബുകളായ പൂനെ സിറ്റിയും ഡെൽഹി ഡൈനാമോസും ആണ് ഇപ്പോൾ വലിയ പ്രതിസന്ധിയിൽ ഉള്ളത്. പൂനെ സിറ്റിക്ക് ഐ എസ് എല്ലിൽ ഇതുവരെ ആയി 150 കോടിയോളം നഷ്ടമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൂനെ താരങ്ങൾക്ക് സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കാൻ വരെ കഴിയാത്ത ഗതിയിലാണ് എന്നാണ് വാർത്തകൾ.

താരങ്ങൾക്കും സ്റ്റാഫുകൾക്കും ശമ്പളം വൈകുന്നത് സ്ഥിര കാര്യമായതോടെ ക്ലബിനു പുറത്ത് ഭാവി നോക്കാൻ താരങ്ങളും സ്റ്റാഫുകളും ശ്രമിക്കുകയാണ്. പുതിയ സ്പോൺസറെ ലഭിക്കുകയാണെങ്കിൽ മാത്രമെ പൂനെ സിറ്റി മുന്നോട്ട് പോവുകയുള്ളൂ. നേരത്തെ പൂനെ സിറ്റിയും മുംബൈ സിറ്റിയും ലയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ലയനത്തിന് പൂനെ സിറ്റി തയ്യാറല്ല. പുതിയ വല്ലവരും ക്ലബ് ഏറ്റെടുക്കും എന്നാണ് ക്ലബ് ഉടമകൾ പ്രതീക്ഷിക്കുന്നത്.

ഡെൽഹി ഡൈനാമോസിലും സമാന പ്രശ്നങ്ങൾ ആണ് ഉള്ളത്. ഡെൽഹിയിലെ ജനങ്ങൾക്ക് ഫുട്ബോളിൽ ഒട്ടും താല്പര്യമില്ല എന്നതും ഡൈനാമോസിനെ വലക്കു‌ന്നു. ഡെൽഹി വരും സീസണിൽ ഡെൽഹിക്ക് പുറത്തായിരിക്കും കളിക്കുക. അഹമ്മദബാദിലേക്കോ ഹൈദരബാദിലേക്കോ ക്ലബ് ആസ്ഥാനം മാറ്റും. ക്ലബിന്റെ പേരും പുതിയ സീസണിൽ മാറിയേക്കും.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു. നോർത്ത് ഈസ്റ്റ്, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബിന്റെ ഉടമകളും ക്ലബ് വിൽക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടത്തുന്നുണ്ട്.

Advertisement