ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനൽ നടക്കും. ഐ എസ് എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയും ആദ്യമായി ഐ എസ് എൽ സെമിയിൽ എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഇന്ന് ഏറ്റുമുട്ടുക. രണ്ട് പാദങ്ങളായി നടക്കുന്ന സെമി ഫൈനലിന്റെ ആദ്യ പാദം നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.
ആദ്യ പാദത്തിൽ തന്നെ വിജയിച്ച് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കുക ആവും ഇരുടീമുകളുടെയും ഉദ്ദേശം. എൽ ഷാറ്റോരിയുടെ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ തുടക്കത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും ഇപ്പോൾ അടുത്ത കാലത്തായി അത്ര നല്ല ഫോമിൽ അല്ല. അവസാന 10 മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്.
മാത്രമല്ല ബെംഗളൂരുവിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് അത്ര മികച്ച റെക്കോർഡുമല്ല ഉള്ളത്. ഇതുവരെ നാലു തവണ ഇരുവരും ഏറ്റുമുട്ടിയെങ്കിലും ഒരിക്കൽ പോലും വിജയം സ്വന്തമാക്കാൻ നോർത്ത് ഈസ്റ്റിനായിട്ടില്ല.ഈ റെക്കോർഡ് അങ്ങനെ ബാക്കിയാക്കുക എന്ന ഉദ്ദേശത്തിലാകും ബെംഗളൂരു എഫ് സി ഇറങ്ങുക. അവസാന കുറച്ച് മത്സരങ്ങളായി പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയ ബെംഗളൂരു എഫ് സി ഇന്ന് തങ്ങളുടെ ബെസ്റ്റ് ഇലവനെ തന്നെ കളത്തിൽ ഇറക്കും.
ഛേത്രിയും മികുവും ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. ഒപ്പം പുതിയ സൈനിംഗ് ആയ അലെയാണ്ട്രോ ബരേരയും ഇന്ന് ബെംഗളൂരു നിരയിൽ ഉണ്ടാകും.