ഇനി ഇന്ത്യക്കാർക്ക് ഐ എസ് എല്ലിൽ പരിശീലകനാകാൻ പ്രൊ ലൈസൻസ് വേണം

Newsroom

ഇന്ത്യൻ പരിശീലകർക്ക് ഇനി ഐ എസ് എല്ലിൽ പരിശീലകനാവുക എളുപ്പമാവില്ല. സഹ പരിശീലകർ ആകണമെങ്കിൽ കൂടെ എ എഫ് സി പ്രൊ ലൈസെൻസ് വേണം എന്നാണ് പുതിയ നിബന്ധന വരുന്നത്. കോച്ചിംഗിലെ ഏറ്റവും വലിയ ലൈസെൻസ് ആണ് ഇത്. സഹ പരിശീലകർ ആകുന്നവർ ഒന്നുകിൽ പ്രൊ ലൈസെൻസ് ഉണ്ടായിരിക്കണം അല്ലായെങ്കിൽ പ്രൊ ലൈസെൻസ് കോച്ചാവാനുള്ള കോഴ്സ് ചെയ്യുന്നവർ ആയിരിക്കണം എന്നാണ് ഇപ്പോൾ ഐ എസ് എൽ ആവശ്യപ്പെടുന്നത്.

എന്നാൽ പ്രൊ ലൈസൻസ് ഉണ്ട് എങ്കിൽ കൂടെ ഒരു ഐ എസ് എൽ ക്ലബിന്റെ മുഖ്യ പരിശീലകനാവാൻ ഇന്ത്യൻ പരിശീലകരെ അനുവദിക്കുമോ എന്ന് വ്യക്തമല്ല. ഇതുവരെ ഒരു ഐ എസ് എൽ ക്ലബിനും ഇന്ത്യ പരിശീലകനെ നിയമിക്കാൻ ഐ എസ് എൽ അനുവദിച്ചിട്ടില്ല. താൽക്കാലിക പരിശീലകർ ആയതല്ലാതെ ഇന്ത്യക്കാർക്ക് ഈ അഞ്ചു സീസണിലും ഒരു ക്ലബിന്റെയും പരിശീലകനാവാൻ കഴിഞ്ഞിട്ടില്ല. പുതിയ നിബന്ധനയോടെ അസിസ്റ്റന്റ് പരിശീലക വേഷത്തിലും ഇന്ത്യൻ പരിശീലകരുടെ എണ്ണം കുറയും.