ഐ എസ് എല്ലിനായി ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിലേക്ക് വരുന്നു എന്നത് ഇനി വീഎഉം അഭ്യൂഹങ്ങൾ അല്ല. അടുത്ത വർഷത്തെ ഐ എസ് എൽ സീസണിൽ കളിക്കാൻ വേണ്ടി അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ. ഇതിനായി ബിഡ് ചെയ്യാനുള്ള അപേക്ഷ എഫ് ഡി എസ് എല്ലിൽ നിന്ന് ഈസ്റ്റ് ബംഗാൾ വാങ്ങിയിരിക്കുകയാണ്. അടുത്ത സീസണിൽ 12 ടീമുകൾ ഐ എസ് എല്ലിൽ ഉണ്ടാകും.

രണ്ട് ടീമുകൾക്ക് ആകും പുതുതായി പ്രവേശനം ഉണ്ടാവുക. ആ അവസരത്തിൽ ഒന്ന് തങ്ങളുടേതാവും എന്ന് ഉറപ്പിക്കുകയാണ് ഈസ്റ്റ് ബംഗാൾ‌. ഇതിനകം തന്നെ ഈസ്റ്റ് ബംഗാൾ ടീം അതിശക്തിമാക്കിയിട്ടുണ്ട്. ഐ എസ് എല്ലിൽ തങ്ങൾ അടുത്ത സീസണിൽ ഉണ്ടാകും എന്ന് ഉറപ്പു നൽകിയാണ് ഈസ്റ്റ് ബംഗാൾ താരങ്ങളെ ടീമിൽ എത്തിക്കുന്നത്. ഉടൻ തന്നെ പുതിയ സ്പോൺസർമാരെയും ഈസ്റ്റ് ബംഗാളിന് ലഭിച്ചേക്കും.

നേരത്തെ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയിൽ ലയിച്ചു കൊണ്ടും ഐ എസ് എല്ലിൽ എത്തും എന്ന് ഉറപ്പായിരുന്നു‌. കൊൽക്കത്തയിലെ രണ്ടു വമ്പന്മാരും വരുന്നതോടെ ഐ എസ് എല്ലിന്റെ മാറ്റു കൂടും.