ഐ എസ് എൽ സീസൺ ഇത്തവണ സെപ്റ്റംബർ 29ന് ആരംഭിക്കും. സെപ്റ്റംബർ 29ന് ലീഗ് ആരംഭിക്കുന്ന വിധത്തിൽ ഉള്ള ഫിക്സ്ചറുകളും ഒരുങ്ങി. ഫിക്സ്ചറുകൾ പുറത്ത് വിടാൻ കുറച്ച് ദിവസങ്ങൾ കൂടെ എടുക്കുമെങ്കിലും ഇത്തവണ സീസണ് ഇടയിൽ മൂന്ന് ഇടവേളകൾ ഉണ്ടാകും എന്നാണ് വിവരങ്ങൾ. രാജ്യാന്തര മത്സരങ്ങൾക്കായി ലീഗുകൾ ഇടുന്ന ഇടവേളകൾ രണ്ടെണ്ണാവും പിന്നെ ഏഷ്യാ കപ്പിനായുള്ള ഇടവേളയുമാകും ഐ എസ് എല്ലിൽ ഇത്തവണ ഉണ്ടാവുക.
സെപ്റ്റംബർ 29ന് ആരംഭിക്കുന്ന ലീഗിലെ ആദ്യ ഇടവേള ആരംഭിക്കുക ഒക്ടോബർ രണ്ടാം വാരമാകും. ഏഴു ദിവസത്തോളം ഒക്ടോബറിൽ ഐ എസ് എല്ലിൽ മത്സരങ്ങൾ ഉണ്ടാവില്ല. ആ സമയത്ത് ഇന്ത്യക്ക് ചൈനയുമായി സൗഹൃദ മത്സരമുണ്ട്. ലീഗിലെ രണ്ടാമത്തെ ഇടവേള നവംബർ മൂന്നാം വാരമാകും. ആ ഇടവേളയിലും രാജ്യാന്ത്ര സൗഹൃദ മത്സരങ്ങൾ ഉണ്ടാകും. ഇന്ത്യ ഏഷ്യാ കപ്പിനു മുന്നോടിയായി സൗദി അറേബ്യയുമായോ അല്ലായെങ്കിൽ സിറിയയുമായി നവംബറിൽ കളിക്കും.
മൂന്നാമത്തെ ഇടവേള വരുന്നത് ഡിസംബറിൽ ആണ്. ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കുന്നതിനാലാണ് ഡിസംബറിൽ വലിയ ഇടവേള എടുക്കുന്നത്. ഏതാണ്ട് 40 ദിവസത്തോളം നീളുന്നതാകും ഡിസംബറിൽ ആരംഭിക്കുന്ന ഇടവേള എന്നാണ് വിവരങ്ങൾ. ദേശീയ ക്യാമ്പിലേക്ക് കുറെ മുമ്പ് തന്നെ താരങ്ങൾ ചേരേണ്ടതുള്ളതാണ് ഐ എസ് എല്ലിന്റെ ഇത്തരത്തിലുള്ള നീക്കത്തിന് കാരണം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial