ഐ എസ് എല്ലിൽ ടീം വർധിപ്പിക്കാനുള്ള തീരുമാനം വൈകും, അടുത്ത സീസണിലും 10 ടീം മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ടീം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് എഫ് എസ് ഡി എൽ പിറകോട്ട്. കൊറോണ ഉയർത്തിയ പുതിയ സാഹചര്യത്തിൽ ടീം വർധിപ്പിക്കുന്നത് ഈ വരുന്ന സീസണിൽ നടക്കില്ല എന്ന് എ ഐ എഫ് എഫ് തന്നെ ഇന്നലെ നടന്ന ലീഗ് കമ്മിറ്റി മീറ്റിംഗിൽ പറഞ്ഞു. ഇത് സൂചിപ്പിച്ച് എ ഐ എഫ് എഫ് ഒരു കത്ത് എ എഫ് സിക്ക് എഴുതും. ഒരു സീസണിൽ ഒരു ക്ലബ് 27 മത്സരങ്ങൾ എങ്കിലും കളിക്കണം എന്ന എ എഫ് സിയുടെ നിർദ്ദേശം പരിഗണിക്കാൻ ഒരു സീസൺ കൂടെ നൽകണം എന്നാണ് ഇന്ത്യയുടെ അപേക്ഷ.

2020-21 സീസണിൽ 10 ടീമുകൾ മാത്രം മതി എന്നാണ് തീരുമാനം. 2021-22 സീസൺ മുതൽ ടീമുകൾ വർധിപ്പിക്കും. ആ സീസണിൽ ഐ എസ് എല്ലിൽ 27ൽ അധികം മത്സരങ്ങൾ ഒരു ടീം കളിക്കും എന്നും ഉറപ്പിക്കും. ഈ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഈസ്റ്റ് ബംഗാളിനെ ആകും. ഈ വരുന്ന സീസണിൽ ഐ എസ് എല്ലിൽ പ്രവേശനം ലഭിക്കും എന്ന് കരുതി വലിയ ടീമിനെ തന്നെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു ഈസ്റ്റ് ബംഗാൾ.

ഇനി ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ഐ ലീഗിൽ തന്നെ കളിക്കേണ്ടി വരും.