രാജ്യത്തിന് വേണ്ടി പരസ്പരം പോരടിച്ച താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെത്തി ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യുമ്പോള്‍ പുതിയ സൗഹൃദങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആഷസില്‍ പരസ്പരം കടിച്ച് കീറുവാന്‍ നിന്നവരാണ് ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും അന്ന് അവര്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നതിനടുത്ത് വരെ എത്തിയിരുന്നു. പിന്നീട് ഇരു താരങ്ങളും സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ക്യാമ്പിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണെന്ന് എന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായി മാറുകയായിരുന്നു ഇരുവരും എന്നും അതിലേറെ മികച്ച ഒരു സൗഹൃദം അവര്‍ക്കിടയില്‍ ഉടലെടുത്തുവന്നും നാസര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്‍ ആളുകളെ അടുപ്പിക്കുകയാണ്, അതിനാല്‍ തന്നെ ഇനി ഇവര്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ ആ ഒരു ബഹുമാനം ഉണ്ടാകുമെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
സ്റ്റീവന്‍ സ്മിത്ത് എത്ര നല്ല വ്യക്തിയാണെന്ന ചിന്ത അടുത്ത തവണ ഏറ്റുമുട്ടുമ്പോള്‍ ബെന്‍ സ്റ്റോക്സിനുണ്ടാകുമെന്നും നാസര്‍ പറഞ്ഞു. ഇത് കൂടാതെ മികച്ച താരങ്ങള്‍ക്കൊപ്പവും ടോം മൂഡി, സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെ പോലുള്ള മികച്ച കോച്ചുമാര്‍ക്കൊപ്പവും കളിക്കുവാന്‍ ഐപിഎലിലൂടെ സാധിക്കുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.