ഐപിഎല്‍ നടത്തിപ്പ് ഇന്ത്യയില്‍ വെച്ച് വേണോ വേണ്ടയോ എന്നതില്‍ ബിസിസിഐയ്ക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായം ആണ് പുറത്ത് വരുന്നതെന്ന സൂചന. ഐപിഎല്‍ ഇന്ത്യയില്‍ നടത്തണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇന്ത്യയിയിലെ കൊറോണ സ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് വേദി തീരുമാനിക്കുക എന്നതാണ് മറ്റൊരു മാര്‍ഗ്ഗമെന്നാണ് വേറൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഏവര്‍ക്കും ഐപിഎല്‍ ഉടന്‍ നടക്കണമെന്ന ആഗ്രഹമാണുള്ളതെങ്കിലും വേദി സംബന്ധിച്ചാണ് ഇപ്പോള്‍ വ്യത്യസ്താഭിപ്രായം ഉള്ളത്. ഐപിഎല്‍ മാര്‍ച്ച് 28ന് ആരംഭിക്കുവാനിരുന്നതാണെങ്കിലും ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനിശ്ചിത കാലത്തേക്ക് ടൂര്‍ണ്ണമെന്റ് മാറ്റുവാന്‍ ബിസിസിഐ തീരുമാനിച്ചു. ഇപ്പോള്‍ ലോകകപ്പ് മാറ്റി വയ്ക്കുന്ന സാഹചര്യം വന്നാല്‍ ആ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്താനാകുമോ എന്നാണ് ബിസിസിഐ ഉറ്റുനോക്കുന്നത്.