ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി നടത്താൻ ഉദ്ദേശിച്ചിരുന്ന ഓൾ സ്റ്റാർ മത്സരം ടൂർണമെന്റിന്റെ അവസാനത്തിലേക്ക് മാറ്റിവെച്ചു. നേരത്തെ ടൂർണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുൻപ് ഓൾ സ്റ്റാർ മത്സരം നടത്താനാണ് ബി.സി.സി.ഐ ശ്രമിച്ചത്. എന്നാൽ ടൂർണമെന്റിന്റെ തുടക്കത്തിൽ താരങ്ങളെ ഓൾ സ്റ്റാർ മത്സരത്തിന് വേണ്ടി വിട്ടുകൊടുക്കാൻ ടീമുകൾ താൽപര്യമില്ലാതിരുന്നതിനെ തുടർന്നാണ് ടൂർണമെന്റ് തുടങ്ങുന്നതിന്റെ മുൻപ് മത്സരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് ഐ.പി.എൽ പിറകോട്ട് പോയത്.
എന്നാൽ അതെ സമയം മത്സരത്തിന്റെ വേദിയോ തിയ്യതിയോ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ല. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്നും ടൂർണമെന്റിന്റെ അവസാനത്തിലേക്ക് മാറ്റാനാണ് ഉദ്ധേശമെന്നും ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ താരങ്ങൾ പുറത്തെടുക്കുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ ഓൾ സ്റ്റാർ ടീമിനെ തിരഞ്ഞെടുക്കുമെന്നും ബ്രിജേഷ് പട്ടേൽ പറഞ്ഞു.