രാജ്യത്തിനേക്കാൾ പ്രാധാന്യം ഐ പി എല്ലിന് നൽകുന്നതിനെ വിമർശിച്ച് ഷാഹിദ് അഫ്രീദി

Newsroom

ഇന്നലെ നടന്ന പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരത്തിൽ പാകിസ്ഥാൻ വിജയിക്കുകയും ടീം പരമ്പര നേടുകയും ചെയ്തിരുന്നു. പരമ്പരയുടെ വിധി നിർണയിക്കുന്ന മത്സരത്തിൽ പക്ഷെ ദക്ഷിണാഫ്രിക്ക പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെ ആയിരുന്നു ഇറങ്ങിയത്. ഡി കോക്, റാബാദ തുടങ്ങിയവർ ഒക്കെ ഐ പി എല്ലിന് വേണ്ടി രാജ്യത്തിന്റെ ക്യാമ്പ് വിട്ടു ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഇവരുടെ അഭാവം മത്സരഫലം നിർണയിക്കുന്നതിൽ പ്രധാനപങ്കും വഹിച്ചു.

പ്രധാന താരങ്ങളെ ഐ പി എല്ലിനായി ക്യാമ്പ് വിടാൻ അനുവദിച്ചത് വളരെ മോശം തീരുമാനം ആയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി പറഞ്ഞു. രാജ്യത്തിനാകണം എന്നും പ്രാധാന്യം എന്നും അല്ലാതെ മറ്റു ക്ലബ് മത്സരങ്ങൾക്ക് ആകരുത് എന്നും അഫ്രീദി പറഞ്ഞു. എന്തായാലും പരമ്പര നേടിയ പാകിസ്ഥാൻ ടീമിനെ അഭിനന്ദിക്കുന്നു എന്നും അഫ്രീദി പറഞ്ഞു. T20 മത്സരങ്ങൾ രാജ്യാന്തര മത്സരങ്ങൾ സ്വാധീനിക്കാൻ പാടില്ല. ഇത് പുനർചിന്തനയ്ക്ക് വിധേയമാകേണ്ടതുണ്ട് എന്നും അഫ്രീദി പറഞ്ഞു.