യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിലെ ആദ്യ പരാജയം നേരിട്ടു ആഴ്‌സണൽ. സാൻ സിറോയിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ ജയം കണ്ടത്. തുടക്കത്തിൽ ഇന്റർ ആധിപത്യം കണ്ട മത്സരത്തിൽ ആഴ്‌സണൽ തിരിച്ചു വരുന്നത് ആണ് ആദ്യ പകുതിയിൽ കണ്ടത്. നിരവധി കോർണറുകൾ നേടിയ ആഴ്‌സണൽ ഇന്റർ പ്രതിരോധം പൊളിക്കാൻ ശ്രമിച്ചു.
എന്നാൽ പാറ പോലെ ഉറച്ചു നിന്ന ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്‌സണലിന് ആയില്ല. ആദ്യ പകുതിയുടെ അവസാന പകുതിയിൽ മിഖേൽ മെറീനോയുടെ നിർഭാഗ്യപരമായ ഹാന്റ് ബോൾ ഇന്ററിന് പെനാൽട്ടി നൽകി. തുടർന്ന് പെനാൽട്ടി എടുത്ത ഹകൻ ഗോൾ നേടി ഇന്ററിന് മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ വ്യക്തമായ ആധിപത്യവും അവസരങ്ങളും ഉണ്ടാക്കിയെങ്കിലും ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്‌സണലിന് ആയില്ല.