തൻ്റെ തലമുറയിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ആന്ദ്രേസ് ഇനിയേസ്റ്റ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 40 കാരനായ സ്പെയിൻകാർ സോഷ്യൽ മീഡിയയിൽ വാർത്ത സ്ഥിരീകരിച്ചു. ക്ലബ്ബിലും അന്താരാഷ്‌ട്ര തലത്തിലും ഏറെ കിരീടങ്ങൾ നേടിയ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാാന് ഇനിയേസ്റ്റയുടെ വിരമിക്കലോടെ അവസാനമായത്.
ബാഴ്‌സലോണയ്ക്കായി 674 മത്സരങ്ങൾ കളിച്ച ഇനിയേസ്റ്റ 57 ഗോളുകളും 135 അസിസ്റ്റുകളും നേടി. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒമ്പത് ലാ ലിഗ കിരീടങ്ങളും മൂന്ന് ക്ലബ് ലോകകപ്പുകളും മറ്റ് നിരവധി ആഭ്യന്തര, അന്തർദേശീയ ട്രോഫികളും അദ്ദേഹം ബാഴ്സലോണയിൽ നേടി. സ്പെയിനിന് ഒപ്പം 2010 ഫിഫ ലോകകപ്പും 2008, 2012 യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളും ഇനിയേസ്റ്റ ഉയർത്തി. ബാഴ്‌സലോണയ്ക്ക് ശേഷം, ജപ്പാനിൽ വിസൽ കോബെയ്‌ക്കൊപ്പവും എമിറേറ്റ്സ് ക്ലബിനായും അദ്ദേഹം കളിച്ചിട്ടുണ്ട്.