ജോർദാനിലേക്ക് പോകുന്ന ഇന്ത്യൻ ടീം ഇത്, കോമൽ തട്ടാൽ പുറത്ത്, രണ്ട് മലയാളികൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നവംബർ 17ന് നടക്കുന്ന ഇന്ത്യയുടെ ജോർദാനെതിരായ സൗഹൃദ മത്സരത്തിനു ജോർദാനിലേക്ക് പോകുന്ന ടീം തീരുമാനമായി. 30 അംഗ സാധ്യതാ ടീമിൽ നിന്ന് എട്ടു താരങ്ങളെ ഒഴുവാക്കി 22 പേർ അടങ്ങുന്ന സംഘമാണ് ജോർദാനിലേക്ക് യാത്രയാകുന്നത്. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരം ക്യാമ്പിൽ എത്തിയിരുന്ന യുവതാരം കോമൽ തട്ടാലിനെ കോൺസ്റ്റന്റൈൻ ജോർദാനിലേക്ക് കൂട്ടിയിട്ടില്ല.

മലയാളി താരങ്ങളായ അനസ് എടത്തൊടികയും, ആഷിക് കുരുണിയനും ടീമിൽ ഇടം നേടിയിട്ടുണ്ട്. കോമൽ തട്ടാലിന് പുറമെ വിശാൽ കെയ്ത്, അരിന്ദാം, സർതക്, റൗളിംഗ്, ഫറൂഖ് ചൗധരി, ബികാഷ് ജെയ്റു, നിഖിൽ പൂജാരി എന്നിവരാണ് സാധ്യത ടീമിൽ നിന്ന് ജോർദാനിലേക്ക് പോകുന്നവരിൽ ഉൾപ്പെടാത്തത്.

നവംബർ 17ന് ജോർദാനിൽ വെച്ചാകും മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഇപ്പോൾ ഫിഫ റാങ്കിംഗിൽ 110ആം സ്ഥാനത്ത് ഉള്ള ടീമാണ് ജോർദാൻ. ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഈ സൗഹൃദ മത്സരം കളിക്കുന്നത്.

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh

DEFENDERS: Pritam Kotal, Nishu Kumar, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Jerry Lalrinzuala.

MIDFIELDERS: Udanta Singh, Pronay Halder, Anirudh Thapa, Jackichand Singh, Vinit Rai, Germanpreet Singh, Halicharan Narzary, Ashique Kuruniyan

FORWARDS: Jeje Lalpekhlua, Sumeet Passi, Balwant Singh, Manvir Singh.