ടോസ് ഇന്ത്യയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്തു, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

Sports Correspondent

മെല്‍ബേണിലെ നിര്‍ണ്ണായകവും പരമ്പര നിശ്ചയിക്കുന്നതുമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ പെയ്തതിനാല്‍ അല്പം മൂടിക്കെട്ടിയ അന്തരീക്ഷത്തിന്റെ അനുകൂല്യം മുതലാക്കുവാനാകുമെന്ന പ്രതീക്ഷയിലാണ് ബൗളിംഗ് വിരാട് തിരഞ്ഞെടുത്തത്.

ഇന്ത്യ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. മുഹമ്മദ് സിറാജിനു പകരം വിജയ് ശങ്കറും കുല്‍ദീപ് യാദവിനു പകരം യൂസുവേന്ദ്ര ചഹാലും അമ്പാട്ടി റായിഡുവിനു പകരം കേധാര്‍ ജാഥവും ഇന്ത്യന്‍ ടീമിലെത്തി. വിജയ് ശങ്കര്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മത്സരം. ഓസ്ട്രേലിയ രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. നഥാന്‍ ലയണിനു പകരം ആഡം സംപയും പരിക്കേറ്റ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കും ടീമിലേക്ക് എത്തി.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, എംഎസ് ധോണി, കേധാര്‍ ജാഥവ്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍

ഓസ്ട്രേലിയ: അലക്സ് കാറെ, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്, പീറ്റര്‍ സിഡില്‍, ആഡം സംപ