ഇന്ത്യയെ എറിഞ്ഞൊതുക്കി വെസ്റ്റിൻഡീസ്

Staff Reporter

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞൊതുക്കി വെസ്റ്റിൻഡീസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് ഇന്ത്യയെ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസിൽ ഒതുക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി 64 റൺസ് എടുത്ത സൂര്യകുമാർ യാദവ് ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. കെ.എൽ രാഹുൽ 49 റൺസ് എടുത്ത് റൺ ഔട്ട് ആവുകയായിരുന്നു. മാറ്റ് ബാറ്റ്സ്മാൻമാർക്കൊന്നും കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത് ശർമ്മ(5), റിഷഭ് പന്ത്(18) വിരാട് കോഹ്‌ലി(18), വാഷിംഗ്‌ടൺ സുന്ദർ(24), ദീപക് ഹൂഡ(29) എന്നിവർക്കൊന്നും ഇന്ത്യയുടെ റൺസ് കാര്യമായ രീതിയിൽ ഉയർത്താനായില്ല.

വെസ്റ്റിൻഡീസിന് വേണ്ടി അൽസരി ജോസഫും ഓഡിയൻ സ്മിത്തും 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമാർ റോച്ച്, ജേസൺ ഹോൾഡർ, ഹൊസെയിൻ, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.