ജോർദാനിൽ നടക്കുന്ന അണ്ടർ 16 ടൂർണമെന്റിൽ ജപ്പാനോട് ഇന്ത്യ പൊരുതി തോറ്റു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ ഇന്ത്യ 2-1ന് പരാജയപ്പെടുകയായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യൻ അണ്ടർ 16 ടീമിന് ക്യാപ്റ്റൻ വിക്രം സിംഗാണ് ലീഡ് നൽകിയത്. 26ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ.
ആദ്യ പകുതിയുടെ അവസാനം വരെ ഇന്ത്യ ആ ലീഡ് സംരക്ഷിച്ചു. പക്ഷെ രണ്ടാം പകുതിയിൽ കളിമാറി. 58ആം മിനുട്ടിൽ ജപ്പാൻ സമനില ഗോൾ കണ്ടെത്തി. 64ആം മിനുട്ടിൽ ജപ്പാന്റെ വിജയ ഗോളും വീണു. പിന്നീട് ഇന്ത്യ ആക്രമിച്ചു നോക്കിയെങ്കിലും സമനില പോലും നേടാൻ ഇന്ന് ഇന്ത്യക്കായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial