ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ കരുതുറ്റ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഗുവഹാത്തി ഏകദിനത്തിൽ 373 റൺസ് നേടി ഇന്ത്യ. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ഈ സ്കോര്‍. വിരാട് കോഹ്‍ലി 87 പന്തിൽ 113 റൺസുമായി പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും അര്‍ദ്ധ ശതകങ്ങള്‍ നേടി ഇന്ത്യയുടെ ബാറ്റിംഗിന് കരുത്തേകി. ശ്രീലങ്കയ്ക്കായി കസുന്‍ രജിത മൂന്ന് വിക്കറ്റ് നേടി.
ഒന്നാം വിക്കറ്റിൽ ശുഭ്മന്‍ ഗിൽ – രോഹിത് കൂട്ടുകെട്ട് 19.4 ഓവറിൽ 143 റൺസാണ് നേടിയത്. 60 പന്തിൽ 70 റൺസ് നേടിയ ഗില്ലിനെ ഷനക പുറത്താക്കിയപ്പോള്‍ 67 പന്തിൽ 83 റൺസ് നേടിയ രോഹിത് ശര്‍മ്മയെ അരങ്ങേറ്റക്കാരന്‍ ദിൽഷന്‍ മധുഷങ്ക പുറത്താക്കി.
വിരാട് കോഹ്‍ലിയും ശ്രേയസ്സ് അയ്യരും 40 റൺസ് മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും 28 റൺസ് നേടിയ അയ്യരെ ഇന്ത്യയ്ക്ക് നഷ്ടമായി.