വലിയ ജയം, ഇന്ത്യന്‍ യുവതാരങ്ങളുടെ ജൈത്രയാത്ര തുടരുന്നു

Sports Correspondent

Indiau19

അണ്ടര്‍ 19 ലോകകപ്പിന്റെ ഗ്രൂപ്പ് ബി മത്സരത്തിൽ വിജയം നേടി ഇന്ത്യ. ഇന്നലെ അയര്‍ലണ്ടിനെതിരെ 174 റൺസിന്റെ വിജയം ആണ് ഇന്ത്യന്‍ യുവനിര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 307/5 എന്ന സ്കോര്‍ നേടിയപ്പോള്‍ അയര്‍ലണ്ട് 133 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഹര്‍നൂര്‍ സിംഗ്(88), അംഗ്കൃഷ് രഘുവംശി(79), രാജ് ബാവ(42), രാജ്വര്‍ദ്ധന്‍ ഹംഗാര്‍ഗേക്കര്‍(39*), നിഷാന്ത് സിന്ധു(36) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗിൽ തിളങ്ങിയത്. അയര്‍ലണ്ടിനായി മുസമ്മിൽ ഷെര്‍സാദ് മൂന്ന് വിക്കറ്റ് നേടി.

ബൗളിംഗിൽ ഗര്‍വ് സംഗ്വാന്‍, അനീഷ്വര്‍ ഗൗതം, കൗശൽ താംബേ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി. ജയത്തോടെ ഇന്ത്യ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.