ഇത് തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് ഫൈനലില്‍ പരാജയം ഏറ്റു വാങ്ങിയപ്പോള്‍ ഇത്തവണ ഇന്ത്യ ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്.
2018ൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യയാണ് കിരീടം നേടിയത്. 2016ലെ പതിപ്പിലും ഇന്ത്യ ഫൈനലിലേക്ക് കടന്നപ്പോള്‍ വിന്‍ഡീസിനോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ 96 റൺസിന്റെ വിജയം ആണ് ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്.














