അയര്‍ലണ്ടിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തി ഇന്ത്യ. ഇഷാന്‍ കിഷനെ മൂന്നാം ഓവറിൽ നഷ്ടമായ ശേഷം സഞ്ജു സാംസണും ദീപക് ഹൂഡയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയ 176 റൺസാണ് ഇന്ത്യയെ 225/7 എന്ന കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. ദീപക് ഹൂഡയും സഞ്ജും സാംസണും കൂടി ഇന്ത്യയ്ക്കായി ടി20യിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് നേടിയത്.
കൂട്ടത്തിൽ അപകടകാരിയായത് ദീപക് ഹൂഡയായിരുന്നു. സഞ്ജുവും റൺ റേറ്റ് ചലിപ്പിച്ചപ്പോള്‍ ഇന്ത്യ പത്തോവറിൽ 97 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 27 പന്തിൽ നിന്ന് ദീപക് ഹൂഡ തന്റെ കന്നി ടി20 അന്താരാഷ്ട്ര അര്‍ദ്ധ ശതകം നേടുകയായിരുന്നു ശതകം നേടുകയായിരുന്നു. അധികം വൈകാതെ സഞ്ജു 31 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു.
42 പന്തിൽ 77 റൺസ് നേടിയ സഞ്ജു പുറത്തായപ്പോള്‍ താരം 9 ഫോറും 4 സിക്സുമാണ് നേടിയത്. 55 പന്തിൽ നിന്ന് ഹൂഡ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ശതകം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം ആണ് ദീപക് ഹൂഡ. സൂര്യകുമാര്‍ യാദവ് 5 പന്തിൽ 15 റൺസ് നേടി സ്കോറിംഗ് വേഗത കൂട്ടുവാന്‍ നോക്കി പുറത്തായി.
18ാം ഓവറിലെ അവസാന പന്തിൽ പുറത്താകുമ്പോള്‍ ദീപക് ഹൂഡ 9 ഫോറും 6 സിക്സും അടക്കം 57 പന്തിൽ നിന്ന് 104 റൺസാണ് നേടിയത്.