ഇന്ത്യ – നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ

ലോകകപ്പ് യോഗ്യതക്ക് മുന്നോടിയായി ഇന്ത്യൻ ദേശീയ ടീമും ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ഇരു  ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ കലാശിച്ചത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

ഇന്ത്യക്ക് വേണ്ടി സുനിൽ ഛേത്രിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ഈ സീസണിൽ നോർത്ത് ഈസ്റ്റിൽ എത്തിയ അസമോഹ ഗ്യാനിലൂടെ നോർത്ത് ഈസ്റ്റ് സമനില പിടിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 11 പതിനൊന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങിയെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ഈ മാസം 15നാണ് ഇന്ത്യയും ബംഗ്ളദേശും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം.