ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജില്‍ ഇന്ത്യ വിജയത്തിനരികെ. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 311/9 എന്ന നിലയിലാണ്. ഇന്ത്യന്‍ ജയം 1 വിക്കറ്റ് അകലെയാണെങ്കില്‍ ഇംഗ്ലണ്ടിനു പരമ്പര സ്വന്തമാക്കുവാന്‍ ഇനിയും 210 റണ്‍സ് കൂടി നേടേണ്ടതുണ്ട്. നാലാം ദിവസം അവസാനിക്കമ്പോള്‍ 30 റണ്‍സുമായി ആദില്‍ റഷീദും 8 റണ്‍സുമായി ആന്‍ഡേഴ്സണുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ചെറുത്ത് നില്പ് തകര്‍ക്കാനാകാതെ ഇന്ത്യ ദിവസത്തെ അവസാന സെഷനിലേക്ക് കടന്നുവെങ്കിലും ജസ്പ്രീത് ബുംറയുടെ സ്പെല്ലിനു മുന്നില്‍ ഇംഗ്ലണ്ട് കൂട്ടുകെട്ട് തകരുകയായിരുന്നു. 106 റണ്‍സ് നേടിയ ജോസ് ബട്ലറെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ 139 റണ്‍സിന്റെ കൂട്ടുകെട്ടിനാണ് ബുംറ അറുതിയുണ്ടാക്കിയത്. തൊട്ടടുത്ത പന്തലി്‍ ജോണി ബൈര്‍സ്റ്റോയെയും ബുംറ തന്നെ മടക്കിയയച്ചു.
തന്റെ അടുത്ത ഓവര്‍ എറിയാനെത്തിയ ബുംറ ക്രിസ് വോക്സിനെയും പവലിയനിലേക്ക് മടക്കി. ഏറെ വൈകാതെ 62 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. തന്റെ അഞ്ചാം വിക്കറ്റായി ആദില്‍ റഷീദിനെ ബുംറ പുറത്താക്കിയെങ്കിലും അത് നോബോളായതോടെ ഇംഗ്ലണ്ടിനു അല്പ നേരം കൂടി ആയുസ്സ് ലഭിച്ചു.
മുഹമ്മദ് ഷമിയുടെ ഓവറില്‍ ആദില്‍ റഷീദിനെ വിരാട് കോഹ്ലിയും കൈവിട്ടപ്പോള്‍ ഇംഗ്ലണ്ട് മത്സരം അവസാന ദിവസത്തേക്ക് നീട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 20 റണ്‍സ് നേടിയ ബ്രോഡിനെ പുറത്താക്കി ബുംറ തന്റെ അഞ്ചാം വിക്കറ്റ് നേടി. ഒമ്പതാം വിക്കറ്റില്‍ സ്റ്റുവര്‍ട് ബ്രോഡ്-ആദില്‍ റഷീദ് കൂട്ടുകെട്ട് 50 റണ്‍സാണ് നേടിയത്. എന്നാല്‍ കീഴടങ്ങാതെ റഷീദ് ഖാനും ജെയിംസ് ആന്‍ഡേഴ്സണും കൂടി പത്താം വിക്കറ്റില്‍ 20 റണ്‍സുമായി മത്സരം അഞ്ചാം ദിവസത്തിലേക്ക് നീട്ടി.