അഭിമാനകരം!! ഈജിപ്തിനു പിന്നാലെ ജോർദാനെയും തോൽപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം!

Newsroom

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അഭിമാനകരമായ ഒരു വിജയം കൂടെ സ്വന്തമാക്കി. ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ജോർദാനെ ഇന്ത്യ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഈജിപ്തിനെയും പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ആവേശകരമായ മത്സരത്തിൽ മനീഷ കല്യാൺ ആണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.20220409 024655

ഗോകുലം കേരളയുടെ കൂടെ താരമായ മനീഷ കല്യാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ആം മിനുട്ടിലാണ് വല കണ്ടെത്തിയത്‌. ഇടതു വിങ്ങിലൂടെ മുന്നേറിയ മനീഷ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ഗോൾ കീപ്പറെ ഞെട്ടിച്ച് ഗോൾ നേടുക ആയിരുന്നു. കഴിഞ്ഞ വർഷം മനീഷ ബ്രസീൽ ടീമിനെതിരെയും ഗോൾ നേടിയിരുന്നു. ഇന്ന് 48ആം മിനുട്ടിൽ ഗോൾ മതിയായി ഇന്ത്യക്ക് വിജയിക്കാൻ.

ജോർദാൻ പര്യടനം പൂർത്തിയാക്കി ഇന്ത്യ ഉടൻ സ്വന്തം രാജ്യത്തിലേക്ക് മടങ്ങും. അതിനു ശേഷം താരങ്ങൾ എല്ലാം ഇന്ത്യൻ വനിതാ ലീഗിനായി അതത് ക്ലബുകളിലേക്കും യാത്രയാകും.