ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 132 റണ്ണിൽ ഒതുക്കി ഇന്ത്യ. ഇന്ന് ഈഡൻ ഗാർഡനിൽ മികച്ച ബൗളിംഗ് ആണ് ഇന്ത്യ കാഴ്ചവെച്ചത്. അർഷദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

തന്റെ ആദ്യ രണ്ട് ഓവറുകളിലും ഒരോ വിക്കറ്റ് വീതം വീഴ്ത്താൻ അർഷദീപിനായി. റൺ എടുക്കുന്നതിന് മുമ്പ് സാൾട്ടിനെയും 4 റൺസ് എടുത്ത ഡക്കറ്റിനെയും അർഷദീപ് മടക്കി.
പിന്നീട് വരുൺ ചക്രവർത്തിയും ഇംഗ്ലണ്ടിനെ വലിയ കൂട്ടുകെട്ടുകളിൽ നിന്ന് തടഞ്ഞു. 17 റൺസ് എടുത്ത ബ്രൂക്കിനെയും റൺ എടുക്കും മുമ്പ് ലിവിങ്സ്റ്റണെയും വരുൺ ചക്രവർത്തി മടക്കി.
7 റൺസ് എടുത്ത ജേക്കബ് ബേതൽ ഹാർദികിന് വിക്കറ്റ് നൽകിയപ്പോൾ 2 റൺസ് എടുത്ത ഓവർട്ടൺ അക്സർ പട്ടേലിന്റെ പന്തിൽ പുറത്തായി. ആക്റ്റിൻസണെയും അക്സർ പുറത്താക്കി. സഞ്ജു സ്റ്റമ്പ് ചെയ്താണ് ആക്റ്റിൻസണെ ഔട്ടാക്കിയത്.
ഒരു ഭാഗത്ത് ജോസ് ബട്ലർ മാത്രം ഇംഗ്ലണ്ടിനായി പൊരുതി. അദ്ദേഹം 44 പന്തിൽ നിന്ന് 68 റൺസ് എടുത്തു. 2 സിക്സും 8 ഫോറും ബട്ലർ അടിച്ചു. ബട്ലറിനെ വരുൺ ചക്രവർത്തി ആണ് പുറത്താക്കിയത്. അവസാന ഓവറിൽ ആർച്ചറിനെ ഹാർദിക് പുറത്താക്കി. പിന്നാലെ സഞ്ജു വുഡിനെ റണ്ണൗട്ട് ആക്കി ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.