ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്.
28 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ 60 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഷഫാലി വര്‍മ്മ പുറത്തെടുത്തത്. 5 സിക്സും ഏഴ് ഫോറുമാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സാണ് നേടിയത്.
രാജേശ്വരി ഗായക്വാഡിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ലോറ ഗുഡോള്‍ പുറത്താകാതെ 25 റണ്‍സ് നേടി.