അഞ്ച് ഗോളടിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

Sports Correspondent

യൂത്ത് ഒളിമ്പിക്സില്‍ പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ കാനഡയെ 5-2 നു കീഴടക്കി ഇന്ത്യ ഹോക്കി 5s ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ പകുതിയില്‍ 3 ഗോളുകള്‍ക്ക് ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി. കാനഡയും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി. ഇന്ത്യയ്ക്കായി സഞ്ജയ് രണ്ട് ഗോളും ശിവം ആനന്ദ്, സുദീപ്, രാഹുല്‍ എന്നിവര്‍ ഓരോ ഗോളുക നേടി.

കാനഡയുടെ രണ്ട് ഗോളുകളും റോവന്‍ ആണ് നേടിയത്.