ഭൂട്ടാനിലെ തിംഫുവില്‍ ഓഗസ്റ്റ് 20 മുതൽ 31 വരെ നടക്കുന്ന സാഫ് അണ്ടർ-17 വനിതാ ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ മുഖ്യ പരിശീലകൻ യോക്കിം അലക്സാണ്ടർസൺ പ്രഖ്യാപിച്ചു.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ അണ്ടർ-20 ടീമിനെ എഎഫ്സി അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലേക്ക് നയിച്ച പരിശീലകനാണ് അലക്സാണ്ടർസൺ.
സാഫ് ടൂർണമെന്റിനും ഒക്ടോബറിൽ കിർഗിസ് റിപ്പബ്ലിക്കിൽ നടക്കുന്ന എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും വേണ്ടി യുവടീമിനെ ഒരുക്കുന്നതിലാണ് അദ്ദേഹമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതുക്കിയ സാഫ് ഫോർമാറ്റ് അനുസരിച്ച് ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ ടീമുകൾ ഡബിൾ റൗണ്ട്-റോബിൻ ലീഗിൽ ഏറ്റുമുട്ടും. ഓരോ ടീമും ആറ് മത്സരങ്ങൾ വീതം കളിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ചാമ്പ്യന്മാരാകും.
ഓഗസ്റ്റ് 20-ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ബംഗ്ലാദേശ് (ഓഗസ്റ്റ് 22), ഭൂട്ടാൻ (ഓഗസ്റ്റ് 24, 27), നേപ്പാൾ (ഓഗസ്റ്റ് 29), വീണ്ടും ബംഗ്ലാദേശ് (ഓഗസ്റ്റ് 31) എന്നിങ്ങനെയാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും തിംഫുവിലെ ചാങ്ലിമിതാങ് സ്റ്റേഡിയത്തിൽ നടക്കും.
സ്പോർട്സ്വർക്ക്സ് യൂട്യൂബ് ചാനലിൽ മത്സരങ്ങൾ തത്സമയം കാണാം.
ഇന്ത്യയുടെ 23 അംഗ ടീം: Goalkeepers – Munni, Surajmuni Kumari, Tamphasana Devi Konjengbam
Defenders – Alena Devi Sarangthem, Alisha Lyngdoh, Binita Horo, Divyani Linda, Elizabed Lakra, Priya, Ritu Badaik, Taniya Devi Tonambam
Midfielders – Abhista Basnett, Anita Dungdung, Beena Kumari, Bonifilia Shullai, Julan Nongmaithem, Pritika Barman, Shveta Rani, Thandamoni Baskey
Forwards – Anushka Kumari, Nira Chanu Longjam, Pearl Fernandes, Valaina Jada Fernandes
Coaching staff:
Head Coach – Joakim Alexandersson
Assistant Coach – Nivetha Ramadoss
Goalkeeper Coach – Dipankar Choudhury
Strength & Conditioning Coach – Saifulla