ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ശക്തമായ നിലയിൽ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 478 റൺസ് ലീഡുമായി നിൽക്കുകയാണ്. മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വെറും 136 റൺസിനു ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയിരിനു. ആദ്യ ഇന്നിംഗ്സിൽ 428 റൺസ് നേടിയ ഇന്ത്യ ഇതോടെ 292 റൺസിന്റെ ലീഡ് നേടിയിരുന്നു. ഇംഗ്ലണ്ടിനെ ഫോളോൺ ചെയ്യിക്കുമായിരിന്നു എങ്കിലും ഇന്ത്യ വീണ്ടും ബാറ്റു ചെയ്യാൻ ആണ് തീരുമാനിച്ചത്. ഇന്ത്യ ഇപ്പോൾ രണ്ടാം ഇന്നിങ്സിൽ 186-6 എന്ന ശക്തമായ നിലയിൽ ആണ്.
67 പന്തിൽ നിന്ന് 44 റൺസുമായി ഹർമപ്രീതും 17 റൺസുമായി പൂജയുമാണ് ക്രീസിൽ ഉള്ളത്. 33 റൺസ് എടുത്ത ഷഫാലി, 26 റൺസ് എടുത്ത സ്മൃതി, 27 റൺസ് എടുത്ത ജമീമ, 20 റൺ എടുത്ത ദീപ്തി എന്നിവർ ആണ് പുറത്തായി. ഇംഗ്ലണ്ടിനായി കാർലറ്റ് ഡീൻ നാലു വിക്കറ്റ് വീഴ്ത്തി.
ഇന്ന് 5 വിക്കറ്റ് എടുത്ത ദീപ്തി ശർമ്മയുടെ ബൗളിങ് ആണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ കരുത്തായത്. സ്നേഹ റാണ 2 വിക്കറ്റും രേണുക, പൂജ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനായി 59 റൺസ് എടുത്ത നാറ്റ് സ്കിവിയർ ബ്രണ്ട് മാത്രമെ തിളങ്ങിയുള്ളൂ.