മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നേരിട്ട 3-0 ൻ്റെ തോൽവി മറികടക്കാനുള്ള അത്‌ലറ്റിക് ക്ലബ്ബിൻ്റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. നിർണായകമായ രണ്ടാം പാദ മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ നിക്കോ വില്യംസും ഇനാക്കി വില്യംസും ടീമിനൊപ്പം ഉണ്ടാകില്ല.

വില്യംസ് സഹോദരങ്ങൾ യാത്രാ സംഘത്തിൽ ഉണ്ടാകില്ലെന്ന് ലാ ലിഗ ടീം ബുധനാഴ്ച സ്ഥിരീകരിച്ചു. 22 കാരനായ നിക്കോയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം റയൽ സോസിഡാഡിനെതിരായ വാരാന്ത്യ പോരാട്ടം നഷ്ടമായിരുന്നു. അതേസമയം ഇനാക്കിയെ ഗോൾരഹിതമായ സമനിലയിൽ അവസാനിച്ച മത്സരത്തിൻ്റെ 62-ാം മിനിറ്റിൽ പരിക്ക് കാരണം പിൻവലിച്ചിരുന്നു.
ബിൽബാവോയുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി, ഈ സീസണിൽ 17 ഗോളുകൾ നേടിയ അവരുടെ മികച്ച സ്കോററായ ഒയ്ഹാൻ സാൻസെറ്റിനെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.