ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയം ടീമിന് ഏറെ പ്രധാനപ്പെട്ടതാണ് എന്ന് പരിശീലകൻ സ്റ്റാറേ പറഞ്ഞു. ഇന്നലെ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയം നേടുക ആയിരുന്നു.

“മൊഹമ്മദൻസ് ഒരു മികച്ച ടീമാണ് അവരുടെ കളിക്കളത്തിലെ തീവ്രത തനിക്ക് ഇഷ്ടപെട്ടു. ആദ്യ പകുതിയിൽ അവർ ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആയത്.” സ്റ്റാറേ പറയുന്നു.
“രണ്ടാം പകുതിയിൽ ഞങ്ങൾ ആക്രമണത്തിലേക്ക് കൂടുതൽ താരങ്ങളെ എത്തിച്ചു. അത് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. ഞങ്ങൾ ഈ വിജയം അർഹിക്കുന്നുണ്ട്. ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വളരെ പ്രധാനപ്പെട്ട ഒരു വിജയമാണ്.” – അദ്ദേഹം പറഞ്ഞു.