കോഴിക്കോട്, മെയ് 16 : ഗോകുലം കേരള ഫ് സി ഓൺലൈൻ ആയി ഗ്രാസ്റൂട്ട് ഫെസ്റ്റിവൽ മെയ് 17 ഞായറാഴ്ച് നടത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ലെജൻഡ് ആയ ഐ എം വിജയൻ ഗ്രാസ് റൂട്ട് ഫെസ്റ്റിവലിൽ കുട്ടികളുമായി സംസാരിക്കുന്നതായിരിക്കും. അണ്ടർ-12 കുട്ടികൾക്കാണ് ഈ ഫെസ്റ്റിവൽ സൗജന്യമായി നടത്തുന്നത്.
വിജയനെ കൂടാതെ വിദേശത്തു നിന്നും ഉള്ള നാല് ഫുട്ബോൾ പരിശീലകർ ഗ്രാസ്റൂട് ഫെസ്റ്റിവലിൽ പങ്കെടുക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയോടു കൂടി ആണ് ഗോകുലം ഗ്രാസ്റൂട് ഫെസ്റ്റിവൽ നടത്തുന്നത്.
കുട്ടികളിൽ ഫുട്ബോൾ കളി അഭിരുചി ചെറുപ്പം മുതൽ വളർത്തുവാൻ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ആണ് ഈ ഫെസ്റ്റിവൽ നടത്തുന്നത്.
കഴിഞ്ഞ എല്ലാവർഷവും ഗോകുലം ഈ ഫുട്ബോൾ ഫെസ്റ്റിവൽ നടത്തിയിരിന്നു. ലോക്ക് ഡൌൺ കാലത്തു ഗോകുലം ഓൺലൈൻ ഫുട്ബോൾ ട്രെയിനിങ് നടത്തുന്നുണ്ട്. അതിലെ കുട്ടികളും ഈ ഗ്രാസ്റൂട് ഫെസ്റ്റിവലിൽ പങ്കെടുക്കും.
ഇംഗ്ലണ്ടിൽ നിന്നും ഉള്ള മാറ്റ് വാർഡ്, ലെയ്‌ഗ് റോബിൻസൺ, ജെയിംസ് മക്കലൂണ്, ഇറ്റലിയിൽ നിന്നുമുള്ള സിമോൺ ക്വിന്റയറി എന്നിവരാണ് ഗ്രാസ്റൂട് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന വിദേശ പരിശീലകർ.
“ഈ വര്ഷം ലോക്ക് ഡൌൺ കാരണം മാറ്റി വെയ്ക്കും എന്ന് വിചാരിച്ചപ്പോൾ ആണ് ഓൺലൈൻ ആയി നടത്താം എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചത്. ഗോകുലം ഓൺലൈൻ കോഴ്സ് നടത്തുന്നത് കൊണ്ട് ഇത് ഞങ്ങൾക്കു എളുപ്പം ആയി. ലോക്ക് ഡൌൺ കാരണം ഫുട്ബോൾ പഠനം മുടങ്ങരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉള്ളത് കൊണ്ടാണ് ഓൺലൈൻ ആയി നടത്തുന്നത്,” ഗോകുലം കേരളം ഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
ഗ്രാസ് റൂട്ട് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആഗ്രഹം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യണം