ഐലീഗ് ഇനി രണ്ടാം ഡിവിഷൻ, വിജയികൾക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ഇന്ത്യം ഫുട്ബോൾ ലീഗിൽ രണ്ടാം ഡിവിഷനായി തരംതാഴ്ത്തപ്പെടും എന്ന് ഉറപ്പായി. ഇന്ന് എ എഫ് സിക്ക് എ ഐ എഫ് എഫ് സമർപ്പിച്ച റോഡ്മാപ്പിലാണ് ഐ ലീഗിനെ രണ്ടാം ഡിവിഷൻ ലീഗാക്കാൻ തീരുമാനിക്കുന്നതായി അറിയിച്ചത്. ഐ എസ് എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ആകും. ഐ ലീഗ് ചാമ്പ്യന്മാർക്ക് എ എഫ് സി കപ്പിൽ കളിക്കാൻ യോഗ്യതയും, ഐ എസ് എൽ ജേതാക്കൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യതയും ലഭിക്കും.

അടുത്ത വർഷം ഐ ലീഗികെ രണ്ട് ടീമുകൾക്ക് ഐ എസ് എല്ലിലേക്ക് കയറാൻ എ ഐ എഫ് എഫ് അവസരം നൽകും. 2023 മുതൽ ഐ എലീഗ് വിജയികൾക്ക് ഐ എസ് എല്ലിലേക്ക് ഓട്ടോമാരിക്ക് പ്രൊമോഷനും ലഭിക്കും. 2025 തുടക്കത്തിലേക്ക് ഇന്ത്യയിലെ പ്രധാന ക്ലബുകളെ ഒക്കെ ഉൾപ്പെടുത്തി ഐ എസ് എൽ എന്ന ഒരൊറ്റ ലീഗാക്കി ലീഗുകളെ മാറ്റും. 15ൽ അധികം ടീമുകൾ ആ ലീഗിൽ ഉണ്ടാകും. 2025 മുതൽ ഒരു സ്ഥിരം നോക്കൗട്ട് ടൂർണമെന്റും എ ഐ എഫ് എഫ് നടത്തും.

ഈ നിർദേശങ്ങൾ ഒക്കെ എ എഫ് സി അംഗീകരിക്കും. ഇതോടെ ഇന്ത്യൻ ഫുട്ബോളിൽ വർഷങ്ങളായി നിൽക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് അവസാനമാകും എന്നാണ് കരുതപ്പെടുന്നത്.