ഇന്ത്യൻ ഫുട്ബോൾ ലീഗുകളുടെ ലയനം ഉണ്ടാകില്ല. ഐ ലീഗും ഐ എസ് എല്ലും ഇതുപോലെ തന്നെ മുന്നോട്ട് പോകാൻ ആണ് തീരുമാനം എന്ന് എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ അറിയിച്ചു. മൂന്ന് വർഷം കൂടിയെങ്കിലും ഐ ലീഗും ഐ എസ് എല്ലും രണ്ട് ലീഗുകളായി തുടരും. എന്നാൽ വിചിത്രമായ പ്രസ്താവനകളാണ് പ്രഫുൽ പട്ടേൽ ഇന്ന് നടത്തിയത്.
ഐ ലീഗ് തുടരും എങ്കിലും ഐലീഗിൽ എ എഫ് സിയുടെ ഔദ്യോഗിക അംഗീകാരം ഉണ്ടാകുമോ എന്നത് തനിക്ക് ഉറപ്പില്ല എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇതുവരെ ഐലീഗായിരുന്നു ഇന്ത്യയുടെ ഒന്നാം ഡിവിഷൻ പക്ഷെ പ്രഫുൽ പട്ടേലിന്റെ പ്രസ്ഥാവന പ്രകാരം ഐലീഗ് അംഗീകരമേ ഇല്ലാത്ത ലീഗായാണ് തോന്നുന്നത്. ഐലീഗിന്റെ ഔദ്യോഗിക അംഗീകാരം എ ഐ എഫ് എഫ് ഐ എസ് എല്ലിന് നൽകിയതായും ഇത് സൂചിപ്പിക്കുന്നു.
എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യതാ ഐ എസ് എല്ലിനാകും ലഭിക്കുക എന്നും അദ്ദേഹം സൂചന നൽകി. എ എഫ് സി കപ്പിന്റെ പ്ലേ ഓഫാകും ഐലീഗ് ജയിക്കുന്നവർക്ക് ലഭിക്കുക. പക്ഷെ അതും ഐലീഗിന് ഔദ്യോഗിക അംഗീകരം ലഭിച്ചാൽ മാത്രമാകും. പ്രഫുൽ പട്ടേലിന്റെ പ്രസ്താവനകൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ മൊത്തം കുഴപ്പത്തിലാക്കിയിരിക്കുകയാണ്.